ബാലുശ്ശേരി:-ബാലുശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 നാളെയും മറ്റന്നാളുമായി കുട്ടമ്പൂരിൽ നടക്കും. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, പുന്നശ്ശേരി എ.യു.പി. സ്കൂൾ, എ.എം.എൽ.പി. സ്കൂൾ പാലങ്ങാട്, ഹിദായത്തുൽ സിബിയാൻ മദ്രസ, ഇംപൾസ് ട്യൂഷൻ സെന്റർ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 28ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് എം. എൽ എ അഡ്വ. വിദ്യാബാലകൃഷ്ണൻ തിരി തെളിയിക്കും. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലെ മത്സരങ്ങളിൽ പങ്കെടുക്കും.
ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികളും അധ്യാപകരും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ ഏകോപനത്തിനായി അധ്യാപകരെയും വിവിധ കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 29ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം നിനു ഉദ്ഘാടനം നിർവഹിക്കും.വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും. ശാസ്ത്ര-സാങ്കേതിക മേഖലകളോടുള്ള വിദ്യാർഥികളുടെ താൽപര്യം വളർത്തുന്നതിനും അവരുടെ സർഗാത്മകവും ശാസ്ത്രീയവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രോത്സവം വേദിയാകും.
Post a Comment
Thanks