നഗരസഭകളിലെ എൽ.പി.ജി. റീഫിൽ ബുക്കിംഗ് കാലപരിധി 25 ദിവസമാക്കി കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പരാതിക്ക് പരിഹാരം;

 


തിരൂരങ്ങാടി:  നഗരസഭാ പരിധികളിലെ ഗാർഹിക എൽ.പി.ജി. ഉപഭോക്താക്കൾക്ക് റീഫിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള കാലപരിധി 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറയ്ക്കാൻ തീരുമാനം. തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർക്കും നൽകിയ പരാതിയിലാണ് നടപടി.

നഗരസഭാ പരിധിയിലുള്ളവർക്ക് ലഭിക്കേണ്ട 25 ദിവസത്തിനുള്ളിൽ റീഫില്ലിംഗ് ചെയ്യേണ്ട എൽപിജി സിലിണ്ടർ നഗരസഭാ പരിധിയിലുള്ള തിരൂരങ്ങാടി പരപ്പനങ്ങാടി പോലുള്ള പ്രദേശങ്ങളിൽ ലഭിക്കുന്നില്ല എന്ന് കാണിച്ചുകൊണ്ടാണ് താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പരാതി നൽകിയിരുന്നത് ഇതുമൂലം നഗരസഭാ പരിധിയിലെ ഉപഭോക്താക്കൾക്ക് മറ്റ് നഗരസഭാ പ്രദേശങ്ങളിൽ ലഭിക്കുന്ന 25 ദിവസത്തെ റീഫിൽ ബുക്കിംഗ് സൗകര്യം ലഭിക്കാതെ 45 ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ  

തുടർന്ന് മുഴുവൻ നഗരസഭ,പഞ്ചായത്ത് എന്ന വ്യത്യാസമില്ലാതെ നഗരസഭയുടെ ഭരണപരമായ പദവി എൽ.പി.ജി. വിതരണ സംവിധാനത്തിലെ രേഖകളിൽ പുതുക്കുന്നതിനും നഗരസഭാ പ്രദേശങ്ങൾക്ക് ബാധകമായ 25 ദിവസത്തെ റീഫിൽ ബുക്കിംഗ് കാലപരിധി മുഴുവൻ പ്രദേശങ്ങൾക്കും ലഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി ഐ ഒ സി അറിയിച്ചു 

നഗരസഭാ പരിധിയിലെ ഉപഭോക്താക്കൾക്ക് ഏറെക്കാലമായി നേരിടേണ്ടിവന്നിരുന്ന ബുദ്ധിമുട്ടിന് പരിഹാരമായ നടപടിയാണിതെന്ന് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റിയുടെ നേതൃത്വത്തിൽ അബ്ദുൽ റഷീദ് ടി.ടി,അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി എന്നിവരാണ് പരാതി നൽകിയത്. ഉപഭോക്താക്കളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതരുടെ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞതിൽ സൊസൈറ്റി സൊസൈറ്റി പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ റസാഖ് സുല്ലമി അതിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Post a Comment

Thanks

أحدث أقدم