കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ 22കാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ 203-ാം വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശുചിമുറിയിൽ പോയപ്പോഴാണ് ജനലിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു.
പിതാവിന്റെ കൂട്ടിരിപ്പുകാരനായി വാർഡിൽ ഉണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു
Post a Comment
Thanks