കൊണ്ടോട്ടി: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് 12/09/26 വൈകിട്ട് 5 മണി മുതൽ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ രാമനാട്ടുകര ബൈപ്പാസ് വരെയുള്ള റോഡിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതായി കൊണ്ടോട്ടി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് അറിയിച്ചു.
റിഹേഴ്സൽ നടക്കുന്ന സമയത്ത് ഈ പാതയിലൂടെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കുന്നതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും പോലീസ് നിർദേശിച്ചു. വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Post a Comment
Thanks