സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യഘട്ട ആരോഗ്യപരിശോധനാ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സെപ്റ്റംബർ 15-നകം സമർപ്പിക്കണം. സർക്കാർ ആശുപത്രികളിലെ അലോപ്പതി മെഡിക്കൽ ഓഫീസർമാർ മുമ്പാകെയാണ് പരിശോധന നടത്തേണ്ടത്.
നിർദിഷ്ട ഫോറത്തിലുള്ള പ്രൈമറി മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പണമടച്ച രസീത്/പേ ഇൻ സ്ലിപ്പ് എന്നിവ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടാംഘട്ട പരിശോധനയുണ്ടാകും. ആദ്യഘട്ടത്തിലെ പരിശോധനാ റിപ്പോർട്ടുകൾ (ലാബ്, എക്സ്-റേ, ഇ.സി.ജി), സർട്ടിഫിക്കറ്റ് എന്നിവ തീർഥാടകർ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും രണ്ടാംഘട്ട പരിശോധന വേളയിലും വാക്സിനേഷൻ സമയത്തും ഹാജരാക്കേണ്ടതുമാണ്.
ആരോഗ്യക്ഷമതയുള്ളവർക്ക് മാത്രമാണ് ഹജ്ജ് യാത്രയ്ക്ക് അനുമതിയുള്ളത്.കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
إرسال تعليق
Thanks