ഓപ്പറേഷൻ തൂഫാൻ | മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ MDMA യുമായി പിടിയിൽ


കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ ബൂത്ത്‌ ഭാരവാഹി കൂടിയായ മുഹമ്മദ്‌ ഹുസൈനാണ് പിടിയിലായത്. ഇയാൾക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുൾ സലാം, കെ എച്ച് മുഹമ്മദ്‌ ഹുസൈൻ, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്.


വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത്‌ പ്രസിഡന്റ്‌ ആണ് ഹുസൈൻ. പിടിയിലായവരെല്ലാം സജീവ കോൺഗ്രസ് പ്രവർത്തകരാണ്.

കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. മുഹമ്മദ്‌ ഹുസൈൻ കോൺഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു.

മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടിൽ വി ഡി സതീശൻ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അബ്ദുൾ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ള സന്ദർശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


Post a Comment

Thanks

Previous Post Next Post