തിരൂരങ്ങാടി: കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച ശേഷം സുരക്ഷിതമായി പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് അപകടങ്ങൾ ഉണ്ടാകുന്നതായി ആരോപിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയിൽ താനൂർ ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ
മലപ്പുറം ജില്ലാ അസി: പോലീസ് സുപ്രണ്ട് പീ. ബിജു രാജ് മുമ്പകെ MAPS ഭാരവാഹി അബ്ദുറഹീം പൂക്കത്ത് നൽകിയ പരാതിയിൽ നടപടി. പരപ്പനങ്ങാടി–അരീക്കോട് റോഡിൽ അമൃത്, കുടിവെള്ള പദ്ധതികൾക്കായി നടത്തിയ റോഡ് കട്ടിംഗുകൾ സുരക്ഷിതമായി പുനഃസ്ഥാപിക്കാത്തതും ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതുമാണ് പരാതിയിലെ പ്രധാന ആരോപണം.
മമ്പുറം ചന്തപ്പടി ഭാഗത്ത് റോഡ് ഗട്ടറിൽ ബൈക്ക് വീണ് രണ്ടുപേർക്ക് പരിക്കേറ്റ സംഭവവും, ചെമ്മാട് സ്വദേശി മുസ്തഫ ഗുരുതരമായി പരിക്കേറ്റ് പിന്നീട് മരണപ്പെട്ട സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടങ്ങളുടെ സാഹചര്യവും റോഡിന്റെ അപകടാവസ്ഥയും പരിശോധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് താനൂർ ഡിവൈ.എസ്.പിക്ക് നിർദേശം നൽകി.
إرسال تعليق
Thanks