ചേളാരി–ചെട്ടിപ്പടി റോഡിലെ തകർന്ന റോഡ് എഡ്ജ്; അപകടഭീതിയിൽ യാത്രക്കാർ



വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ചേളാരി–ചെട്ടിപ്പടി റോഡിൽ മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് എഡ്ജ് തകർന്നത് യാത്രക്കാർക്കും വാഹനയാത്രികർക്കും അപകടഭീഷണിയാകുന്നു. റോഡിന്റെ പ്രധാന ഭാഗം ഇടിഞ്ഞ് തകർന്ന നിലയിലായതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ പ്രയാസപ്പെടുകയാണ്.

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. മെയിൻ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തുതന്നെ റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ അപകടാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡ് എഡ്ജ് സുരക്ഷിതമായി പുനഃസ്ഥാപിച്ച് സ്ഥിരമായ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ള ഭാഗത്ത് അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെടണമെന്നും യാത്രക്കാരും ആവശ്യപ്പെട്ടു.

മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സി.പി. സുബൈർ ആനങ്ങാടി, നിയാസ് അഞ്ചപ്പുര എന്നിവർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി അടിയന്തര നടപടി ആവശ്യപ്പെട്ടു.



ഫോട്ടോ : വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ചേളാരി ചെട്ടിപ്പടി റോഡിൽ മെയിൻ റോഡിലേ തകർന്ന ഭാഗം

Post a Comment

Thanks

Previous Post Next Post