തിരൂരങ്ങാടി അസംബ്ലി യൂത്ത് കൗൺസിൽ ഇന്ന് എടരിക്കോട്


തിരൂരങ്ങാടി: എസ്‌ ഡി പി ഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി അസംബ്ലി യൂത്ത് കൗൺസിൽ ഇന്ന് വ്യാഴം വൈകുന്നേരം നാല് മണിക്ക് എടരിക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.


എസ്‌ ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഫൈസൽ കൊടിഞ്ഞി ഉദ്ഘാടനം ചെയ്യും. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ബാസിത് ആൽവി, ജില്ലാ ഓർഗനൈസിങ് കമ്മിറ്റി ജോയിന്റ് കൺവീനർ ആശിയ റിൻസി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി മുഹമ്മദ് അലി, തമീം ബിന് ബക്കർ, ഫവാസ് ഒഴൂർ, എസ്‌.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഫൈസൽ എടരിക്കോട് ,വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം കമ്മിറ്റി അംഗം ഹബീബ ഉസ്മാൻ, എസ്‌ ഡി ടി യു തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് യുസുഫ് തിരൂരങ്ങാടി എടരിക്കോട് വാർഡ് 6 മെമ്പർ ഹിബ ഷിറിൻ, പെരുമണ്ണ വാർഡ് 3 മെമ്പർ നസീറ കോയിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


ചടങ്ങിൽ വെച്ച് ഭാരവാഹി തിരഞ്ഞെടുപ്പും പ്രഖ്യാപനവും നടക്കുമെന്നും പോഗ്രാം കമ്മിറ്റി ചെയർമാൻ ഫൈസൽ കൊടിഞ്ഞി, കൺവീനർ നൗഫൽ പരപ്പനങ്ങാടി എന്നിവർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post