കൊണ്ടോട്ടി | കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും. കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന KL-15 A 1529 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. മോങ്ങം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
ബസിലെ ജനറൽ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയോട് പ്രതി അവിടെ ഇരിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതാണ് തുടക്കം. ഇതിനു പിന്നാലെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രതി കൈമുട്ടുകൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും പിന്നീട് നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ബസ് കണ്ടക്ടർ ഇടപെട്ടില്ലെന്നും യുവതി ആരോപിക്കുന്നു. ബസ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയോ പരാതി നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുകയോ ചെയ്തില്ലെന്നാണ് ആരോപണം.
Post a Comment
Thanks