SJM താനൂർ മേഖലാ ലീഡ്കോൺ സമാപിച്ചു


താനൂർ : താനൂർ മേഖലൊ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ലീഡേഴ്സ് ക്യാമ്പും വാർഷിക കൗൺസിലും സമാപിച്ചു.

താനൂർ ഐ പി സി യിൽ നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് ഡോ: ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി എന്നിവർ നേതൃത്വം നൽകി. 

താനൂർ, കുണ്ടൂർ, ഓമച്ചപുഴ , തെയ്യാല എന്നീ നാല് റെയ്ഞ്ചുകളിൽ  നിനുള്ള ഭാരവാഹികളും സ്വദർ ഇസ്‌താദുമാരുമാണ് ക്യാമ്പിൽ പങ്കെടുത്തത്.


കഴിഞ്ഞ വർഷം പൊതു പരീക്ഷയിൽ താനൂർ മേഖലാ തലത്തിൽ ഉന്നത സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സുന്നത്ത് കുസുമം കാമ്പയിനിൽ കൂടുതൽ വരിക്കാരെ ചേർത്ത കുണ്ടൂർ റെയ്ഞ്ചിനുള്ള അനുമോദനവും നടന്നു.

അബ്ദുറഹീം സൈനി താനൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ സുഹ്‌രി മൂന്നിയൂർ സ്വാഗതവും അലി സഖാഫി അട്ടത്തോട് നന്ദിയും പറഞ്ഞു.

സയ്യിദ് മുഹമ്മദ് കോയ ജിഫ്രി , സയ്യിദ് സൈനുൽ ആബിദ് ജിഫ്രി , അബ്ദുൽ ഗഫൂർ സഅദി, ശംസുദ്ധീൻ സഅദി, അബ്ദുള്ള ഹസൻ അഹ്സനി, സുലൈമാൻ മുസ്‌ലിയാർ, അക്ബർ നൗഷാദ് സഖാഫി, താജുദ്ധീൻ അഹ്സനി പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم