വൈലത്തൂരിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം എംഎൽഎ ശ്രീ P K നവാസിനെ കണ്ടു വ്യാപാരി നേതാക്കൾ ചർച്ച നടത്തി, വർഷങ്ങളായി വൈലത്തൂർ ടൗണിനെയും പരിസരപ്രദേശങ്ങളിലെയും യാത്രക്കാരും പൊതുജനങ്ങളും ടൗണിലെ ബ്ലോക്ക് കാരണം വലിയ ദുരിതമാണ് അനുഭവിക്കുന്നത്,
നിലവിൽ ടൗണിൽ മൂന്ന് ഹോം ഗാർഡിനെ ഗതാഗത നിയന്ത്രണത്തിന് നിയമിക്കണമെന്ന് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു, കൂടാതെ ബൈപ്പാസ്, ടൗൺ നവീകരണം, ട്രാഫിക് പരിഷ്കരണം, തുടങ്ങി കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി,പ്രശ്നപരിഹാര മാർഗ്ഗങ്ങൾ എത്രയും വേഗത്തിൽ നടപ്പിലാക്കുമെന്ന് വ്യാപാരികൾക്ക് എംഎൽഎ ഉറപ്പുനൽകി,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി പരമ്പര, യൂണിറ്റ് ജനറൽ സെക്രട്ടറി നവാസ് സിനൂസ്, ട്രഷറർ P M മുത്തു ,വൈസ് പ്രസിഡണ്ടുമാരായ സമയം രാജേഷ്, സലിം ചോയിസ്, സെക്രട്ടറിമാരായ റഫീക്ക് RNS, ഹംസ RC, യൂത്ത് വിങ് പ്രസിഡണ്ട് മുജീബ് സാരിഫ്, നിഷാദ് വിനോദ് തുടങ്ങിയവർ സന്നിതരായിരുന്നു
إرسال تعليق
Thanks