ന്യൂയോർക്ക്: 2026 ഫിഫാ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണ്ണമെന്റിൽ 10 ഗോളുകളാണ് എംബാപ്പെ നേടിയത്. രണ്ടാം സ്ഥാനത്തുള്ള മെസ്സിക്ക് എട്ടുഗോളുകളാണുള്ളത്. സ്പെയിനിനോട് പരാജയപ്പെട്ട ഫൈനൽ മൽസരത്തിൽ മെസ്സിക്ക് സ്കോർ ചെയ്യാനായിരുന്നില്ല. ഗോൾഡൻ ബൂട്ട് രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് എംബാപ്പെ. 2022 ഖത്തർ ലോകകപ്പിലും താരം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.
സ്പെയിൻ ഗോൾ കീപ്പർ ഉനയ് സിമോണിനാണ് ഗോൾഡൻ ഗ്ലോവ് പുരസ്കാരം. സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് പുരസ്കാരത്തിന് ആധാരം. സിമോണിന് ഏഴ് ക്ലീൻഷീറ്റുകളാണുള്ളത്. ടൂർണ്ണമെന്റിൽ ഒറ്റ ഗോളാണ് സ്പെയിൻ വഴങ്ങിയത്. ഗോൾഡൻ ബോൾ പുരസ്കാരം സ്പെയിൻ മിഡ്ഫീൽഡർ റൊഡ്രിക്ക് ലഭിച്ചു.
إرسال تعليق
Thanks