നൂറുൽ ഹുദാ യു.പി. സ്കൂളിൽ വിദ്യാർത്ഥി പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തി


തിരൂരങ്ങാടി:സി.കെ. നഗർ നൂറുൽ ഹുദാ യു.പി. സ്കൂളിൽ 2026–27 അധ്യയന വർഷത്തെ വിദ്യാർത്ഥി പാർലമെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ പൊതുതെരഞ്ഞെടുപ്പുകളുടെ മാതൃകയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചാണ് വിദ്യാർത്ഥി പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. ജനാധിപത്യ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.


തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തിരൂരങ്ങാടി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അബ്ദുറഹ്മാൻകുട്ടി സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി.

ചടങ്ങിൽ ഷമീർ മാസ്റ്റർ കുറുപ്പത്ത്, ഇബ്രാഹിം മാസ്റ്റർ, സിന്ധു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് നാസർ എന്നിവർ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ജനാധിപത്യബോധവും നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്വവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم