കാണാതായ വ്ലോഗർ ദിൽഷാദ് സുരക്ഷിതനെന്ന് സ്ഥിരീകരണം


മേഘാലയ യാത്രയ്ക്കിടെ കാണാതായ ട്രാവൽ വ്ലോഗർ ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് (31) സുരക്ഷിതനായി കണ്ടെത്തി. അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ പൂർണ്ണ സുരക്ഷിതനാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ.


ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപ്രതീക്ഷിതമായി ഒരു അപകടത്തിൽപെട്ടതിനെ തുടർന്നാണ് ദിൽഷാദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മേഘാലയയിലെ പൈനൂർസല ഏരിയയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.


അപകടത്തെ തുടർന്ന് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നെങ്കിലും, നിലവിൽ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായങ്ങളും പരിചരണവും നൽകിവരുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.


കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി യാതൊരു വിവരവും ഇല്ലായിരുന്നു. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്നയാളാണ് ദിൽഷാദ്. 9.33 ലക്ഷം ഫോളോവേഴ്സുമുണ്ട്. തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

Post a Comment

Thanks

أحدث أقدم