കളഞ്ഞു കിട്ടിയ സ്വർണ്ണവും പണവും തിരികെ നൽകി ആശുപത്രി ജീവനക്കാരൻ മൂസക്കുട്ടി മാതൃകയായി


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക്  ആശുപത്രി ഫാർമസി പരിസരത്തുനിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണവും പണവുമടങ്ങിയ പേഴ്സ് യഥാർത്ഥ ഉടമസ്ഥർക്ക് തിരികെ നൽകിയ ആശുപത്രി ജീവനക്കാരന്റെ സത്യസന്ധ്യത ഏറെ പ്രശംസിക്കപ്പെട്ടു. 


താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വ്യക്തിക്ക് അബദ്ധത്തിൽ നഷ്ടപ്പെട്ട പേഴ്സാണ് ഫാർമസി വിഭാഗത്തിലെ ജീവനക്കാരനായ മൂസക്കുട്ടിക്ക് ലഭിച്ചത്. പരിശോധനയിൽ  സ്വർണ്ണാഭരണങ്ങളും പണവും അതിൽ  ഉണ്ടെന്ന് മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ പേഴ്സും സ്വർണ്ണവും സുരക്ഷിതമായി ഉടമസ്ഥന് കൈമാറുകയും ചെയ്തു.


എട്ട് വർഷത്തോളമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനാണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ വെട്ടിക്കുത്തി മൂസക്കുട്ടി. ആദ്യം ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന  മൂസക്കുട്ടി ഇപ്പോൾ ഫാർമസി ക്ലീനിംഗ് സ്റ്റാഫായി താൽക്കാലിക ജീവനക്കാരനായി പ്രവർത്തിച്ച് വരികയാണ്.

മൂസക്കുട്ടിയുടെ മാതൃകാപരമായ ഈ സത്യസന്ധതയെയും നന്മയെയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

9744663366.

Post a Comment

Thanks

أحدث أقدم