ഭിന്നശേഷിക്കാര്‍ക്കായുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം


ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പദ്ധതിയായ വിദ്യാജ്യോതിയിലേക്കും ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന വിദ്യാകിരണം എന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ എല്ലാ മക്കള്‍ക്കും വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതല്‍ പഠനസഹായത്തിനുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പഠിക്കുന്ന ക്ലാസിനും കോഴ്‌സിനും ആനുപാതികമായി സാമ്പത്തിക സഹായം 3000 മുതല്‍ 10,000 രൂപ വരെ വര്‍ഷത്തില്‍ ലഭിക്കും. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ദരിദ്ര വിഭാഗത്തിലുള്ള ഭിന്നശേഷി മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക. ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.


വിദ്യാജ്യോതി പദ്ധതിയില്‍ ഒമ്പതാം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാേേജ്വഷന്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍  പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് 2500 മുതല്‍ 3000 രൂപ വരെ പഠന അനുബന്ധ ചിലവുകള്‍ക്കായി വര്‍ഷത്തില്‍ ലഭിക്കും.   വരുമാനപരിധി പരിഗണിക്കാതെ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. www.suneethi.sjd.kerala.gov.in. എന്ന വെബ്‌സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുക.  ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്തും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0483 2735324.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم