കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു


മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. മാറഞ്ചേരി പൂച്ചത്തെയിൽ താമസിക്കുന്ന അസീസിന്റെ മകൻ സിനാൻ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. മാറഞ്ചേരി ശാസ് ഹോട്ടലിന് പിൻവശത്തുള്ള അരയം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥി.


അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാറഞ്ചേരി 108 ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി കെ.എം.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും

Post a Comment

Thanks

أحدث أقدم