സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം വൈലത്തൂർ മണ്ണാറക്കൽ സ്വദേശി കൈതക്കാട്ടിൽ അയ്യൂബ് സഖാഫിയുടെ ഖബറടക്കം നാളെ (ജൂലൈ 10 വെള്ളി) ചിലവിൽ ജുമാമസ്ജിദിൽ രാവിലെ 10 മണിക്ക് നടക്കും.
റിയാദിറിയാദിലുള്ള തന്റെ താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹം നിര്യാതനായത്. നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരികെ റിയാദിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

إرسال تعليق
Thanks