തിരൂരങ്ങാടി | കോഴിമുട്ട കൊണ്ട് എറിഞ്ഞ ദേഷ്യ ത്തിന് തള്ളിയതിനെ തുടർന്ന് തലയടിച്ച് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൂന്നിയൂർ വടക്കേപുറത്ത് ഫൈസൽ (52) ആണ് മരിച്ചത്.
ഈമാസം ആറിന് രാത്രി കോഴിമുട്ട വാങ്ങുന്ന തുമായി ബന്ധപ്പെട്ട് ലത്വീ ഫും ഫൈസലും തമ്മി ലുണ്ടായ തർക്കത്തനിടെ ഫൈസൽ കൈയിലുണ്ടാ യിരുന്ന കോഴിമുട്ട കൊണ്ട് ലത്വീഫിനെ എറിയുക യായിരുന്നു. പ്രകോപിതനായ ലത്വീഫ് ഫൈസലിനെ പിടിച്ച് തള്ളിയപ്പോൾ റോഡിൽ തലയടിച്ചു വീഴു കയുമായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും ഇന്നലെ രാവിലെ മരിച്ചു.
ലത്വീഫിനെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം ഫൈസലിന്റെ മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ്: പരേതനായ അബ്ദുൽ ഖാദിർ മാതാവ്: സുഹറ. ഭാര്യ: റംല. മക്കൾ: ഫാദിൽ, ഫിൽസ. സഹോദരങ്ങൾ: അബ്ദുൽ കരീം, തസ്‌നി, റജീന, ആരിഫ.

إرسال تعليق
Thanks