പെരുവള്ളൂർ: റോഡിലൂടെ നടക്കുന്നതിനിടെ തെരുവുനായ്ക്കൾ പിന്നാലെഓടിച്ചതിനെത്തുടർന്ന് വീണ് യുവാവിന് പരിക്ക്.
പറമ്പിൽപീടി ശങ്കരമാട്ടിൽ താമസിക്കുന്നശ്രീരാഗിനാണ് വീണു പരിക്കേറ്റത്.
ഇദ്ദേഹം കഴിഞ്ഞ ദിവസം ഗവൺമെന്റ്ആശുപത്രിയിലും ശേഷംസ്വകാര്യ ആശുപത്രിയിലും വന്ന് ചികിത്സ തേടി
കഴിഞ്ഞദിവസം ശങ്കരമാട്ടിൽ നിന്നും വരപ്പാറയിലേക്ക് പോകുന്ന റോഡിൽ വച്ചായിരുന്നു സംഭവം.
പെട്ടെന്ന് മുന്നിലെത്തിയ തെരുവുനായ ശ്രീരാഗിന് നേരെതിരിയുകയായിരുന്നു.
നായയുടെ ആക്രമണത്തെ ശക്തമായിപ്രതിരോധിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും, പോരാട്ടത്തിനിടയിൽ റോഡിൽ വീണാണ് പരിക്കേറ്റത്.
കോഴിക്കോട് കറന്റ് ബുക്സ് ജീവനക്കാരനായ ഇദ്ദേഹം കാലിന്റെ പരിക്കു കാരണം ഇപ്പോൾ ചികിത്സയോടനുബന്ധിച്ച് വീട്ടിൽ വിശ്രമത്തിലാണ്.
പെരുവള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യംഅതിരൂക്ഷമായിരിക്കുകയാണിപ്പോൾ.
ഒരാളെയും വെറുതെ വിടരുതെന്ന വാശിയോടെയാണ് തെരുവുനായ്ക്കളുടെ ഇപ്പോഴത്തെ പെരുമാറ്റം
വഴിയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ് ഇവ.
തെരുവുനായ്ക്കളുടെ വിളയാട്ടത്തിനെ തടയിടാൻ അടിയന്തിര നടപടിസ്വീകരിക്കണമെന്നാണ് എല്ലാവരും ഒരേ സ്ഥലത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നത്.
Post a Comment
Thanks