ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു


പരപ്പനങ്ങാടി | ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു. ആവിയിൽബീച്ച് സബീലുൽ ഹുദ ജുമാമസ്ജിദ് സമീപം പരേതനായ ചപ്പങ്ങത്തിൽ മുഹമ്മദിൻ്റെ മകൻ റിയാസ് (42) ആണ് മരിച്ചത്.


 പന്താരങ്ങാടിയിലെ ചപ്പാത്തിക്കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി 10.30 ഓടെ പുത്തിരിക്കൽ മരമില്ലിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ റിയാസിനെ ആദ്യം പുത്തിരിക്കലിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.  


 മാതാവ്: റസിയ. ഭാര്യ: ഉമ്മുസൽമ. മക്കൾ: റിഷാൽ, റിസ്വാൻ, റബീഅ്, റിദാൻ.

Post a Comment

Thanks

Previous Post Next Post