അങ്കമാലി | കറിക്ക് ആവശ്യമായ രുചിയും ഉപ്പും ഇല്ലെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ഉടമ മര്‍ദ്ദിച്ചു. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസാണ് ഹോട്ടലിലെ ഷെഫായ റിയാസിനെ മര്‍ദ്ദിച്ചത്.
എറണാകുളം അങ്കമാലിയിലെ മീന്‍ വിലാസം ഹോട്ടലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഹോട്ടലിലെത്തിയ ഉടമ ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് ആവശ്യമായ രുചിയില്ലെന്നും ഉപ്പുകുറവാണെന്നും ആരോപിച്ച് ജീവനക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതായി പറയുന്നു. ഫ്രീസറിന്റെ തകരാര്‍ മൂലമാണ് മീനിന്റെ രുചിയില്‍ വ്യത്യാസമുണ്ടായതെന്ന് ജീവനക്കാരന്‍ വിശദീകരിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്.
തുടര്‍ന്ന് വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ജീവനക്കാരന് നേരെ ആക്രമണമുണ്ടായെന്നുമാണ് പരാതി. സംഭവത്തില്‍ അങ്കമാലി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസ് ശേഖരിച്ചുവരികയാണ്.
Post a Comment
Thanks