മലപ്പുറം:ഓഗസ്റ്റ് മാസത്തില്‍ സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ (മലപ്പുറം യൂണിറ്റ്). മൂന്നാര്‍-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗൊവ, വയനാട്, നെല്ലിയാമ്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കല്‍ കല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി, ഹൈദരാബാദ്, വാഗമണ്‍, പൈതല്‍മല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മലപ്പുറത്തുനിന്ന് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ യാത്രയും താമസവുമടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400128856, 9188938531 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66
Post a Comment
Thanks