കടല തൊണ്ടയിൽ കുടുങ്ങി; കൊണ്ടോട്ടിയിൽ മൂന്ന് വയസുകാരൻ മരിച്ചു


  കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുരാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്‍റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.


തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ചൊവ്വാഴ്ച ഖബറടക്കി.

Post a Comment

Thanks

أحدث أقدم