തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ദേശീയപാതകളിൽ ഇനി മുതൽ 24 മണിക്കൂറും വാഹന പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് പ്രത്യേക സംഘങ്ങളെ വിന്യസിക്കും.
ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ തിരിക്കുന്ന മേഖലകളിൽ ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർക്കായിരിക്കും മേൽനോട്ട ചുമതല. ഒരിടത്ത് മാത്രം വാഹനം നിർത്തിയുള്ള പരിശോധനയ്ക്ക് പകരം ഹൈവേ പട്രോളിംഗ് മാതൃകയിൽ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടാകും എൻഫോഴ്‌സ്‌മെന്റ് സംഘം പ്രവർത്തിക്കുക. സ്പീഡ് ക്യാമറകൾ, ബോഡി ക്യാമറകൾ, മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ മിന്നൽ പരിശോധനകളും രാത്രികാല പരിശോധനകളും കർശനമാക്കും.
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം അപകടങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഈ പ്രത്യേക സംഘം പ്രവർത്തിക്കക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks