22കാരനെ കുത്തിക്കൊലപ്പെടുത്തി; അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേര്‍ കസ്റ്റഡിയില


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കാഞ്ഞിരംകുളം പോലിസിന്റെ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് വിജിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 


ആരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊലപാതകം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വെച്ചാണ് കൊലപാതകം നടന്നത്. 


നെയ്യാറ്റിന്‍കര സ്വദേശി മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാന്‍ എത്തിയ സുഹൃത്ത് വീടിന് മുന്നില്‍ ബൈക്ക് റേസ് ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇത് മനോജ് ചോദ്യം ചെയ്തു. തുടര്‍ന്ന് തര്‍ക്കം വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. മിഥുന്റെ വീട്ടില്‍ സഹോദരനെ കാണാന്‍ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോള്‍ തീരുകയും പെട്രോള്‍ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബൈക്ക് റെയ്സ് ചെയ്തത് സമീപവസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 


കുത്തേറ്റ മനോജിനെ ആദ്യം കൊണ്ട് പോയത് നെയ്യാറ്റിന്‍കര ആശുപത്രിയിലായിരുന്നു. കൈയ്യില്‍ പരിക്കേറ്റ മിഥുനെയും ഇതേ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ വെച്ചും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി

Post a Comment

Thanks

أحدث أقدم