തേഞ്ഞിപ്പാലം: കേരള സംസ്ഥാന ഹജ്ജ് കമ്മിയുടെ കീഴിൽ 2027-ലെ ഹജ്ജ് കർമ്മത്തിന് അപേക്ഷ നൽകാൻ താൽപര്യമുള്ളവരുടെ സൗകര്യാർത്ഥം വള്ളിക്കുന്ന് മണ്ഡലം മെഗാ ഹെൽപ് ഡസ്ക് 15-16 തിയ്യതികളിൽ രാവിലെ 8.30 മുതൽ രാത്രി 7 മണി വരെ കോഹിനൂർ എഞ്ചിനീയറിങ് കോളജിന് സമീപം പഫിൻ ടെക്നോളജീസിൽ വെച്ച് നടക്കും.
അപേക്ഷ നൽകാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന രേഖകളുമായി എത്തേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
➡️ 31-12-2027 വരെ കാലാവധിയുള്ള പാസ്സ്പോർട്ട്
➡️ വെള്ള പ്രതലത്തിലുള്ള കളർ ഫോട്ടോ (3.5 cm നീളം X 3.5 cm വീതി)
➡️ ആധാർ കാർഡ്
➡️ മൊബൈൽ നമ്പർ
➡️ ബ്ലഡ് ഗ്രൂപ്പ്
➡️ വിദ്യാഭ്യാസ യോഗ്യത
➡️ നോമിനിയുടെ പേരും അഡ്രസ്സും മെബൈൽ നമ്പറും
➡️ കവർ ഹെഡിന്റെ ബേങ്ക് പാസ്ബുക്ക് / ക്യാൻസൽ ചെയ്ത ചെക്ക്
➡️ ഇപ്പോഴത്തെ മേൽവിലാസം പാസ്സ്പോർട്ടിൽ നിന്നും വ്യത്യസ്തമാണെങ്കിൽ മേൽവിലാസം തെളിയിക്കുന്ന രേഖ
എന്നിവയാണ് കൊണ്ടു വരേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർമാരുമായി താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9995913434, 9847392626
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks