സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു; പവന്ന് ₹1680 കൂടി


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ന് സ്വര്‍ണം കാഴ്ചവച്ചിരിക്കുന്നത്. ആഗോള വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. വെള്ളി വിലയും ഇന്ന് വര്‍ധിച്ചു. എന്നാല്‍ ഓഹരി വിപണി വലിയ നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പ് നടത്തുന്നുണ്ട്.


ബ്രെന്റ് ക്രൂഡ് ഓയില്‍ 92 ഡോളര്‍ പിന്നിട്ടു. തൊട്ടുപിന്നാലെ ഡോളര്‍ സൂചിക 101 പിന്നിട്ട് കുതിക്കുകയാണ്. എങ്കിലും ഇന്ത്യന്‍ രൂപ പിടിച്ചു നില്‍ക്കുന്നു. 96.27 ആണ് പുതിയ വിനിമയ മൂല്യം. സ്വര്‍ണവില ഇടിയാനുള്ള സാധ്യതതകളും വിപണിയിലുണ്ട്. 


കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 13430 രൂപയാണ് ഇന്നത്തെ ഗ്രാം വില. അതേസമയം പവന്‍ സ്വര്‍ണത്തിന് 1680 രൂപ വര്‍ധിച്ച് 107440 രൂപയായി. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഏകദേശം അതിലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണം. വരുംദിവസങ്ങളിലും ഇതേ കുതിപ്പ് തുടര്‍ന്നാല്‍ റെക്കോര്‍ഡിലേക്ക് കുതിച്ചേക്കും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.


കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11035 രൂപയായി. പവന് 88280 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8595 രൂപയും പവന് 68760 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5545 രൂപയും പവന് 44360 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയുമാണ് ഇന്ന്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4132 ഡോളറാണ് പുതിയ നിരക്ക്.


ഇന്നത്തെ (22 ജൂലൈ 2026) പ്രധാന വിദേശ കറൻസികളുമായുള്ള ഇന്ത്യൻ രൂപയുടെ (INR) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:


യു.എ.ഇ ദിർഹം (AED)₹26.23

സൗദി റിയാൽ (SAR)₹25.67

കുവൈറ്റ് ദിനാർ (KWD)₹310.83

ഖത്തർ റിയാൽ (QAR)₹26.43

ഒമാനി റിയാൽ (OMR)₹250.21

ബഹ്‌റൈനി ദിനാർ (BHD)

യുഎസ് ഡോളർ (USD): ₹96.41

Post a Comment

Thanks

أحدث أقدم