യു ഡി എഫ് നേതൃത്വം നൽകുന്ന പുതിയ സംസ്ഥാന സർക്കാരിന്‍റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടിയിലാണ് സതീശൻ, 100 ദിന കർമ്മ പരിപാടിയും പ്രഖ്യപിച്ചത്. 541 പരിപാടികളാണ് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു. വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ലാണ് നിയമസഭ പാസാക്കിയത്. ബജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യു ഡി എഫിലെ വിമർശകരെയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിമർശനം നടത്തുകയും ചെയ്തു.
إرسال تعليق
Thanks