ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ; മഞ്ഞക്കാർഡുകാർക്ക് 16 ഇനങ്ങൾ, കിറ്റിന് ₹854 മൂല്യം..!


സംസ്ഥാനത്തെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതൽ ആരംഭിക്കും. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക.


ഒരു കിറ്റിന്റെ മൂല്യം ₹854 ആയി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പുതിയ മാർക്കറ്റ് സ്ട്രാറ്റജി നടപ്പിലാക്കുമെന്നും സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ആരംഭിക്കും. ജില്ലാതലത്തിൽ ആഗസ്റ്റ് 12 മുതലും നിയോജക മണ്ഡലതലത്തിൽ ആഗസ്റ്റ് അവസാന വാരത്തോടെയും ഓണം ഫെയറുകൾ പ്രവർത്തനം ആരംഭിക്കും.


നെൽകർഷകർക്ക് നൽകാനുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും കേന്ദ്ര സർക്കാർ മണ്ണെണ്ണ അലോട്ട്‌മെന്റ് വെട്ടിക്കുറച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും അരിവിലക്കയറ്റം തടയാൻ സർക്കാർ ശക്തമായ വിപണി ഇടപെടലുകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Thanks

أحدث أقدم