ഓപ്പറേഷൻ തൂഫാൻ; നഗരത്തിൽ നിന്നും എംഡിഎംഎ പിടികൂടി, നന്മണ്ട സ്വദേശി യുവാവും, യുവതിയും രക്ഷപ്പെട്ടു

 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനത്തിൽ നിന്നും 6 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിന് പിന്നാലെ യുവതിയടക്കം രണ്ടുപേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് സംഭവം.

കോഴിക്കോട് നന്മണ്ട സ്വദേശി അനന്തു എന്ന ടോബി, പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. പരിശോധനക്കിടെ ഇവർ താമസിക്കുന്നിടത്ത് നിന്നും മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസുകളും പണവും കണ്ടെടുത്തിട്ടുണ്ട് 

Post a Comment

Thanks

Previous Post Next Post