ചേളാരി | എസ് എസ് എഫ് തേ ഞ്ഞിപ്പലം ഡിവിഷൻ സാഹി ത്യോത്സവ് ഇന്നും നാളെയും പടിക്കലിൽ നടക്കും. രാവിലെ 7.30 ന് ആരംഭിക്കുന്ന മത്സരങ്ങ ളിൽ പത്ത് വേദികളിലായി ഡി വിഷനിലെ ഒമ്പത് സെക്ടറിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. രാവിലെ 9.30ന് സ്വാഗതസംഘം ചെയർ മാൻ പി കെ ബഷീർ ഹാജി പടി ക്കൽ പതാക ഉയർത്തും.
വൈകീട്ട് 7.30 ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. രിസാല അപ്ഡേറ്റ് എഡിറ്റർ കെ സുനിൽകുമാർ അതിഥിയാകും. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി കെ മുഹമ്മ ദ് റമീസ് സാഹിത്യഭാഷണം നടത്തും.
രാഷ്ട്രീയ-സാമൂഹിക-പ്രാ സ്ഥാനിക നേതാക്കൾ സംബന്ധിക്കും. ഞായറാഴ്‌ച നടക്കു ന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപുറം അനുമോദന പ്രഭാഷണം നടത്തും. മാഗ്നറ്റിക് റിയാലിറ്റി എന്ന ആശയത്തിൽ നടക്കുന്ന സാഹിത്യോത്സവിൽ ഇൻഫ്ലുവൻസ് ചർച്ചയാകും.
സാഹിത്യോത്സവിനോട് അനുബന്ധിച്ച് 'സമസ്ത; അടിവേരുകൾ എഴുതിയ ആകാശ ങ്ങൾ' പഠനസംഗമം, ആശയാ വതരണം, 'ഒത്തുപള്ളീലന്ന് നമ്മള് പോയിരുന്ന കാലം', 'മാ ഗ്നറ്റിക് റിയാലിറ്റി' കുട്ടികളുടെ സംവാദം, 'വായന; അതിജീവന ത്തിൻ്റെ കരുത്ത്' ചർച്ച, 'കടലി റങ്ങിയ കടലാസുതോണികൾ' തുടങ്ങി വിവിധ സെഷനുകളി ലായി എഴുത്തുകാരൻ പ്രദീ പ് പേരശനൂർ, കെ ടി ബഷീർ അഹ്‌സനി കൂമണ്ണ, ഇ ഇല്യാസ് സഖാഫി കൂമണ്ണ, അഡ്വ. അബ്ദുൽ മജീദ് പുത്തനത്താണി, ഫാളിൽ നൂറാനി ദേവതിയാൽ, വിദ്യാർഥികളായ യു മു ഹമ്മദ് ശാമിൽ, പി മുഹമ്മദ് മു ബാരിസ്, കെ ടി അബ്ദുർറഹീം, പി കെ മുഹമ്മദ് മുനവ്വർ സം സാരിക്കും.

Post a Comment
Thanks