കെഎസ്ആർടിസി ബസുകളിൽ സ്ത്രീ യാത്രക്കാർക്ക് പുറമേ മറ്റുള്ള സൗജന്യങ്ങൾ


കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര കൂടാതെ, സൗജന്യങ്ങൾ വേറെയുമുണ്ട് കെഎസ്ആർ‍ടിസിയിൽ. അവ അറിഞ്ഞിരിക്കാം.


കാഴ്ചശക്തി പൂർണമായും ഇല്ലാത്തവർക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇവരുടെ താമസസ്ഥലത്തുനിന്നു നിശ്ചിത കിലോമീറ്റർ പരിധിയിൽ സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കും.


പൂർണമായ ശാരീരിക അല്ലെങ്കിൽ മാനസിക വെല്ലുവിളികളുള്ളവർക്കു മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി സൗജന്യ യാത്രാ പാസ് ലഭിക്കും. 40% മുകളിൽ പരിമിതികളുള്ള മറ്റു ഭിന്നശേഷിക്കാർക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ 50% മുതൽ 70% വരെ ഇളവുകളുണ്ട്. ഇവർക്ക് സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ആനുകൂല്യം ലഭിക്കും.


സ്വാതന്ത്ര്യസമര സേനാനികൾക്കും അവരുടെ പങ്കാളിക്കും സൗജന്യ യാത്രാപാസ് സർക്കാർ അനുവദിക്കും. നിയമസഭയിലെ മുൻ അംഗങ്ങൾക്ക് പ്രത്യേക സൗജന്യ പാസുകൾ ഉണ്ട്. അംഗീകൃത സ്കൂളുകൾ, കോളജ് എന്നിവിടങ്ങളിൽ പഠിക്കുന്ന കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കും മറ്റ് കടുത്ത ഭിന്നശേഷി വിദ്യാർഥികൾക്കും പഠന ആവശ്യങ്ങൾക്കായി സൗജന്യ പാസുകൾ ലഭ്യമാണ്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക യാത്രാസൗജന്യം ലഭിക്കും. ജില്ലയിൽ കഴിഞ്ഞ വർഷം 1.3 ലക്ഷം വിദ്യാർഥികൾ ക്കാണ് യാത്ര സൗജന്യം ലഭിച്ചത്. ഇതിൽ 72,000 പേർ പെൺകുട്ടികളാണ്.


പെൺകുട്ടികൾക്ക് കൺസഷൻ കാർഡില്ലാതെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് കൺസഷൻ. യാത്രാസൗജന്യവും ഓർഡിനറിയിൽ ആകുന്നതോടെ യാത്രയ്ക്ക് പ്രത്യേകം കാർഡിന്റെ ആവശ്യം വരുന്നില്ല.

Post a Comment

Thanks

أحدث أقدم