മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് പുറത്തേക്കിറങ്ങി; ഒഴുക്കുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു


കിഴിശ്ശേരി കടുങ്ങല്ലൂരിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിൽ വീണ് രണ്ടര വയസ്സുകാരൻ മരണപ്പെട്ടു. കടുങ്ങല്ലൂർ വെള്ളേരി സ്വദേശി വല്ലയിൽ താമസക്കുന്ന അസ്കറിന്റെ (ഷൗക്കത്തലിയുടെ മകൻ) രണ്ടര വയസ്സുള്ള കുട്ടിയാണ് മരണപ്പെട്ടത്.


വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി, മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ സമീപത്തുള്ള തോട്ടിലേക്ക് പോവുകയായിരുന്നു. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് അരീക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Thanks

Previous Post Next Post