തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐ.എ.എസ് ചുമതലയേറ്റു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും, 2024 നവംബർ 16 മുതൽ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോക കേരള സഭ ഡയറക്ടര്‍ കൂടിയാണ് ആസിഫ് കെ യൂസഫ്. 2016 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ആസിഫ് കെ യൂസഫ് എറണാകുളം സ്വദേശിയാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks