വൈറ്റ് ഗാർഡ് സംഗമവും ഉപകരണ കൈമാറ്റവും നടത്തി


മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവിൽ വന്നതിനുശേഷം പഞ്ചായത്തിലെ ദുരിതാശ്വാസം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനു വേണ്ടി ആവശ്യമായ നടപടിക്രമത്തിന്റെ ഭാഗമായി പഞ്ചായത്ത് വൈറ്റ്ഗാർഡ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുകയും അതിനോട് അനുബന്ധിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും കഴിഞ്ഞകാലങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അംഗത്വം പുതുക്കിയ വൈറ്റ് അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഗമം നടത്തുകയും, സംഗമത്തിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈറ്റ്ഗാർഡിന് നൽകുന്ന ആവശ്യമായ ഉപകരണങ്ങൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി സൈതലവി എന്ന കുഞ്ഞാപ്പു സാഹിബ് കൈമാറി. 


  വൈറ്റ്ഗാർഡ് ക്യാപ്റ്റനായി പിടി ആബിദ് പടിക്കലിനെയും, വൈസ് ക്യാപ്റ്റനായി ജംഷീദ് പാണക്കാടിനെയും തെരഞ്ഞെടുത്തു. 

 ചടങ്ങിന് കോഡിനേറ്റർ ഷെഫീഖ് മുള്ളുങ്ങൽ സ്വാഗതം ആശംസിക്കുകയും, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ആബിദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു ഷംസുദ്ദീൻ, ട്രഷറർ അൻവർ സാദത്ത്, വൈറ്റ് കാർഡ് നിയോജകമണ്ഡലം കോഡിനേറ്റർ ലിയാ കത്തലി, ക്യാപ്റ്റൻ അമീർ യു.പി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീം മണക്കടവൻ ,ഹാഷിർ ആലിൻ ചുവട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post