തിരൂർ : 15 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും. അരിക്കാഞ്ചിറ മങ്ങാട്ടയില്‍ വീട്ടിൽ ഷംസാദിനെയാണ് (32) തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.ബി. ഫസീല വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
15 വയസ്സ് മാത്രം പ്രായമുള്ള ഒന്നാം സാക്ഷിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും പ്രതി ഒന്നാം സാക്ഷിയുമായി സ്നേഹബന്ധത്തിലാവുകയും തുടര്‍ന്ന് ഒന്നാം സാക്ഷിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തി ആയത് തിരികെ നല്‍കാതെ വഞ്ചിച്ചും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് കഠിന തടവ് ലഭിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
1.90 ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവും അനുഭവിക്കണം. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന സുമേഷ് സുധാകരന്‍, രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസ്സില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. അബ്ദുല്‍ ബഷീര്‍ തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തും ഇന്‍സ്പെക്ടര്‍ ടി.പി. ഫര്‍ഷാദ്. പ്രതിക്കെതിരെ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷാവിധി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എൻ.പി. സീമ, ഹരീഷ് എന്നിവര്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 18 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 20 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍ പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Post a Comment
Thanks