മണ്ണട്ടാംപാറ പരിസരം ശുചീകരിച്ചു യൂത്ത് ലീഗ് - എം.എസ്.എഫ് മാതൃക


മൂന്നിയൂർ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെണ് മണ്ണട്ടംപാറ ഡാം പരിസരം ശുചീകരിച്ചു.
ടൂറിസം സാധ്യതകളുള്ള ഡാം പരിസരത്ത് കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുക്കുകയും, കാടുമൂടിക്കിടന്ന ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് വൃത്തിയാക്കുകയും ചെയ്തു.
യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം യൂത്ത് ലീഗ് ആലുങ്ങൽ ടൗൺ കമ്മിറ്റി സെക്രട്ടറി ഷെഫീക്ക് ചെറുകാവിൽ ഉദ്ഘാടനം ചെയ്തു. 
പ്രദേശത്തെ പ്രകൃതിഭംഗി നിലനിർത്താനും പകർച്ചവ്യാധികൾ തടയാനും ഇത്തരം ജനകീയ ഇടപെടലുകൾ അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി യുവജന സംഘടന പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Post a Comment

Thanks

Previous Post Next Post