സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് വിലക്കയറ്റം. ഒരാഴ്ചയായി പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇഞ്ചിക്കും വെളുത്തുള്ളിക്കും പുറ മേ, ബീൻസിനും കാബേജിനും റെക്കോഡ് വിലക്കയറ്റമാണുണ്ടായിട്ടുള്ളത്. ഒരാഴ്ച മുൻപുവരെ ജില്ലയിൽ കി ലോയ്ക്ക് 50 രൂപയിൽ താഴെ യായിരുന്ന പല പച്ചക്കറികളുടെയും വില ഇപ്പോൾ 80 മു തൽ 100 രൂപ വരെയെത്തി.
ദിവസങ്ങൾക്ക് മുൻപ് കി ലോയ്ക്ക് 100 രൂപയിൽ താഴെ യായിരുന്ന ഇഞ്ചിക്ക് 170 മു തൽ 200 രൂപ വരെയാണ് ചില്ലറ വില. വെളുത്തുള്ളി കി ലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ്.
ബീൻസിൻറെ വില കു തിച്ചുയർന്ന് 150ലെത്തി. 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജ് 50 രൂപയാണ്. ഇന്ധന വില വർധനയ്ക്കു പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതോടെയാണ് അവശ്യ സാധനങ്ങളുടെ വില കുതിച്ചയർന്നത്.
തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറികളുടെ വരവ് കുത്തനെ കുറഞ്ഞുവെന്നു വ്യാപാരികൾ പറയുന്നു.
കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസപ്പെട്ടിരുന്നു. ഇത് ഉൽപാദനം പകു തിയായി കുറയുന്നതിന് കാരണമായി. വിളവെടുപ്പിനെ ഇത് സാരമായി ബാധിച്ചി ട്ടുണ്ട്.
സംസ്ഥാനത്തുൽപാദി പ്പിക്കുന്ന പച്ചക്കറികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയേക്കാൾ വില കൂടുതലാണ്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മത്തൻ, വെള്ളരി, എളവൻ, ചേമ്പ്, പയർ, വഴുതന, വെണ്ട തുടങ്ങിയവയുടെ വില നാടൻ പച്ചക്കറി എന്ന പേ രിൽ 10 രൂപയിലധികം കൂടു ലായാണ് വ്യാപാരികൾ വിൽക്കുന്നത്. കേരളത്തിലേ പ്രധാനമായും പച്ചക്കറി കൾ എത്തുന്നത് തമിഴ്നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ്.

إرسال تعليق
Thanks