മൂന്നിയൂർ:മലപ്പുറം ജില്ലയിലെ മുന്നിയൂർ സലാമത്ത് നഗർ സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ഫാത്തിമ മിന എന്ന മാലാഖ കുട്ടി ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റക്കോർഡ് നേടി ശ്രദ്ധ നേടിയിരിക്കുന്നു. വിവിധമേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് മിന ഫാത്തിമ കൈവരിച്ച് ശ്രദ്ധ നേടിയിരിക്കുന്നത്. മുന്നിയൂർ ജി.യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മിന ചെറിയ പ്രായം മുതൽ തന്നെ കായികം, കല, ഫാഷൻ എന്നീ രംഗങ്ങളിൽ സജീവമാണ്.
ഡൗൺ സിന്‍ഡ്രോം കൂടാതെ 50% ബൗദ്ധിക വൈകല്യം ഉണ്ടായിട്ടും, ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് മിന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്.
നേരത്തെ 2025-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മിന ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റക്കോർഡ് നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. കൂടാതെ ഡൗൺ സിന്‍ഡ്രോം ഗൈയിംസിൽ രണ്ട് ബ്രോൺസ് മെഡലുകൾ നേടി കായിക രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഫാഷൻ മേഖലയിൽ
പൂമ്പാറ്റ യൂണിക് എബിലിറ്റി ഫാഷൻ ഷോയിൽ ഫസ്റ്റ് റണ്ണർ അപ്, Poombata സ്പെഷ്യൽ കാലിബർ ഫാഷൻ ഷോയിൽ ഫസ്റ്റ് റണ്ണർ അപ് എന്നീ നേട്ടങ്ങളും മിന സ്വന്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം എ.പി.ജെ.അബ്ദുൽ കലാം നാഷണൽ സ്റ്റാർ അവാർഡ്, ആൾ കേരള സ്പെഷൽ കാലിബർ അവാർഡ് എന്നീ പ്രധാന പുരസ്കാരങ്ങളും മിന നേടിയിട്ടുണ്ട്.
വെല്ലുവിളികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന മിന ഫാത്തിമ നിരവധി കുട്ടികൾക്ക് പ്രചോദനമായി മാറുകയാണ്. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള ലക്ഷ്യത്തോടെ ഈ കൊച്ചു മിടുക്കി മുന്നേറുകയാണ്.
വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മൂന്നിയൂർ സംഘടിപ്പിച്ച പ്രതിഭാദരം പരിപാടിയിൽ ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയ മിന ഫാത്തിമയെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ. ശംസുദ്ധീൻ ആദരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks