തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് : > കൊളപ്പുറം സർക്കിൾ ജേതാക്കൾ


          തിരൂരങ്ങാടി: രണ്ടുദിവസങ്ങളിലായി പതിനാറുങ്ങലിൽ   നടന്ന എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.  സമാപന സമ്മേളനം തിരൂരങ്ങാടി നിയോജക മണ്ഡലം എം എൽ എ .പി എം എ സമീർ ഉദ്ഘാടനം ചെയ്തു.. അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി .  ഡിവിഷൻ സെക്രട്ടറി അഫ്സൽ സഅദി  അധ്യക്ഷത വഹിച്ചു. സ്വാദിഖലി ബുഖാരി,

, അഡ്വ: സി ഇബ്റാഹീം കുട്ടി സംസാരിച്ചു

         'എഴുതാത്തതും പറയാത്തതും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവധ സെഷനുകൾ നടന്നു. സ്വാദിഖ് നിസാമി തെന്നല, ഡോ. എൻ എസ് അബ്ദുൽ ഹമീദ്, അഡ്വ. സഫുവാൻ, അഡ്വ. സൈനുദ്ദീൻ എന്നിവർ  സെഷനുകൾക്ക് നേതൃത്വം നൽകി. 10 സെക്ടറുകളിൽ നിന്നായി 1500-ലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

715 പോയിൻ്റ് നേടി കൊളപ്പുറം സെക്ടർ ജേതാക്കളായി. 509 പോയിൻ്റ് നേടിയ തിരൂരങ്ങാടി സെക്ടർ, 468 പോയിൻ്റ് നേടിയ വെന്നിയൂർ സെക്ടർ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊളപ്പുറം സെക്ടറിലെ മുഹമ്മദ് ഇർഫാൻ കലാപ്രതിഭയായും തിരൂരങ്ങാടി സെക്ടറിലെ എം മുഹമ്മദ് സിനാൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു

        സമാപന സമ്മേളനത്തിൽ  പങ്കെടുത്തവർ ലഹരിക്കെതിരെയുള്ള  സർക്കാറിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്

എംഎൽഎ ക്കൊപ്പം പ്രതിജ്ഞയെടുത്തു.

അടുത്ത വർഷം ഡിവിഷൻ സാഹിത്യോത്സവിന് ആഥിത്യമരുളുന്ന പുകയൂർ സെക്ടറിലെ പ്രാസ്ഥനിക നേതാക്കൾക്ക് പതാക കൈമാറി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم