സൗജന്യമായി ലഭിച്ച ഭൂമിയിൽ വീട് വെക്കാൻ അനുമതി തേടി പാവപ്പെട്ട കുടുംബങ്ങൾ മന്ത്രിമാർക്കും എം.എൽ.എ ക്കും നിവേദനം നൽകി


പരപ്പനങ്ങാടി: പാലത്തിങ്ങൽ പ്രദേശത്തെ പതിനെട്ട്  പാവപ്പെട്ട കുടുംബങ്ങൾക്ക്  സൗജന്യമായി ലഭിച്ച ഭൂമിയിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങളും പ്രദേശവാസികളും മന്ത്രിമാർക്കും സ്ഥലം എം.എൽ.എ.ക്കും നിവേദനം നൽകി. 

       

വർഷങ്ങളായി സ്വന്തമായി ഭൂമിയും വീടും ഇല്ലാതെ വാടക വീടുകളിലും കോർട്ടേഴ്സുകളിലുമായി താമസിക്കുന്ന പാലത്തിങ്ങൽ പ്രദേശത്തെ പതിനെട്ട്  കുടുംബങ്ങൾക്കാണ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ 

ഡോ: എം.എ. കബീർ മൂന്ന് സെൻറ് വീതം ഭൂമി നൽകിയിരുന്നത്.


ഇവർക്ക് വീട് വെക്കുന്നതിന് ആവശ്യമായ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. 


എന്നാൽ വീടിൻറെ പ്രവർത്തി തുടങ്ങിയപ്പോൾ സാങ്കേതികതയുടെ പേര് പറഞ്ഞു അധികൃതർ വീടുപണി നിർത്തി വെപ്പിക്കുകയായിരുന്നു. 


ഇതിനെ തുടർന്നാണ് ഉപഭോക്താക്കൾ നാട്ടിലെ വിവിധ സംഘടനാ നേതാക്കൾക്കൊപ്പം 

 വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി  പി .കെ . കുഞ്ഞാലിക്കുട്ടി,

റവന്യൂ മന്ത്രി  എ .പി .അനിൽകുമാർ , സ്ഥലം എം.എൽ.പി.എം.എ. സമീർ എന്നിവരെ കണ്ടു വീട് വെക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്.


റിപ്പോർട്ട്: 

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post