തിരൂര്‍: തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ പെട്ടെന്നുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. എന്നാല്‍ യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തൊട്ടടുത്തു തന്നെയുള്ള അതീവ തിരക്കുള്ള പ്രദേശത്തായിരുന്നു സംഭവം.
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പുകപടലങ്ങളും തീപ്പൊരികളും ഉയരുന്നത് കണ്ട ഒരു യാത്രക്കാരനാണ് ഉടന്‍ തന്നെ കെ.എസ്.ഇ.ബി അധികൃതരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. സന്ദേശം ലഭിച്ച ഉടന്‍ തന്നെ തിരൂരില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും തീ പൂര്‍ണ്ണമായും അണയ്ക്കുകയും ചെയ്തു.
ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ ഗിരീഷ്, രതീഷ്, അമല്‍, ഡ്രൈവര്‍ സന്ദീപ്, ഹോംഗാര്‍ഡ് മുരളി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി സാങ്കേതിക പരിശോധനകള്‍ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തി.
إرسال تعليق
Thanks