കോഴിക്കോട് ഇക്കഴിഞ്ഞ മെയ് 10ന് വൈകീട്ട് 4 മുതൽ രാത്രി 12 വരെ ബാങ്ക് സെർവറിലുണ്ടായ സാങ്കേതിക തകരാർ മൂലം പന്തീരങ്കാവ് ടോൾപ്ലാസയിലൂടെയുള്ള യാത്രാ വാഹനങ്ങളുടെ 15,000 ത്തോളം ടോൾ ഇടപാടുകളുടെ (Transactions) വിവരങ്ങൾ കൃത്യസമയത്ത് പ്രോസസ്സ് ചെയ്യാൻ സാധിച്ചിരുന്നില്ല.
നിലവിൽ ഈ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന്, ബാക്കിയായ ഇടപാടുകളുടെ സെറ്റിൽമെന്റ് നടന്നുവരികയാണ്. ഇക്കാരണത്താൽ, ചില ഉപയോക്താക്കൾക്ക് മെയ് 10ലെ ടോൾ യാത്രയുമായി ബന്ധപ്പെട്ട SMS അല്ലെങ്കിൽ മറ്റ് അറിയിപ്പുകൾ ഇപ്പോൾ വൈകി ലഭിക്കാൻ സാധ്യതയുണ്ട്.
ഇത് കേവലം സാങ്കേതിക കാരണങ്ങളാൽ വൈകി വരുന്ന സന്ദേശങ്ങൾ മാത്രമാണ്. അതിനാൽ ഉപയോക്താക്കൾ ഇതിനെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുതെന്ന് ടോൾപ്ലാസ അധികൃതർ അറിയിച്ചു.
നിങ്ങളുടെ ഫാസ്‌ടാഗ് ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ വ്യക്തത വരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ, ദേശീയ പാത ഹെൽപ്പ് ലൈൻ നമ്പറായ 1033-ൽ ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്യാം
إرسال تعليق
Thanks