പ്ലസ് വൺ പ്രവേശനം:അപേക്ഷകർ 4,44,124; ആദ്യ അലോട്മെന്റ് 15ന്


  പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,44,124 പേർ. അപേക്ഷകരിൽ 4,14,470 പേരാണ് എസ്എസ്എൽസി പാസായവർ. 19,890 പേർ സിബിഎസ്ഇ, 2083 പേർ ഐസിഎസ്ഇ, 7681 പേർ മറ്റുള്ളവ എന്നീ വിഭാഗങ്ങളിലാണ്.

ട്രയൽ അലോട്മെന്റ് 8ന് പ്രസിദ്ധീകരിക്കും. 15ന് ആണ് ആദ്യ അലോട്മെന്റ്. മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റിന് ശേഷം ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 13 മുതൽ സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കും. 

പ്ലസ് വണ്ണിന് കൂടുതൽ അപേക്ഷകർ ഇത്തവണയും മലപ്പുറം ജില്ലയിൽ തന്നെ; 82,678 . കോഴിക്കോട്(46,979), പാലക്കാട് (44,117) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ. മറ്റു ജില്ലകളിലെല്ലാം നാൽപതിനായിരത്തിൽ താഴെ അപേക്ഷകരെ ഉള്ളൂ. ഇടുക്കി(11420), വയനാട്(11790), പത്തനംതിട്ട(12081), കാസർകോട്(20431) ജില്ലകളിലാണ് കുറവ് അപേക്ഷകർ. 

Post a Comment

Thanks

Previous Post Next Post