വെള്ള റേഷൻ കാർഡുകാർക്ക് ഈമാസവും 4 കിലോഗ്രാം അരി; കിലോയ്ക്ക് 10.90 രൂപ


തിരുവനന്തപുരം |  ​ജൂണിലും വെള്ള റേഷൻ കാർഡുടമകൾക്ക് 4 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭിക്കും. കഴിഞ്ഞ മാസവും ഇതേ അളവിലായിരുന്നു റേഷൻ വിഹിതം. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 4 രൂപയ്ക്കു നൽകും. വെള്ള, നീല കാർഡുടമകൾക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് 4 കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിൽ നൽകും.


ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ക്വാർട്ടറിൽ, വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞ കാർഡിന് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അര ലീറ്റർ വീതവും മണ്ണെണ്ണ ലഭിക്കും. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലീറ്റർ മണ്ണെണ്ണ നൽകും. ജൂണിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. സ്റ്റോക്ക് ക്രമീകരണത്തിന്റെ ഭാഗമായി ഇന്നു റേഷൻ കടകൾക്ക് അവധിയാണ്.

Post a Comment

Thanks

Previous Post Next Post