തൂഫാൻ: ആദ്യദിനം 32 കേസ് ജില്ലയിൽ 7 സബ് ഡിവിഷനുകളിൽ 32 കേസുകൾ റജിസ്‌റ്റർ ചെയ്‌തു


  കോഴിക്കോട്: ലഹരി മരുന്നിനെതിരെ സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ: ദ് നാർക്കോ ഹണ്ട്'

യജ്‌ഞത്തിന് ജില്ലയിൽ തുടക്കമായി. സിറ്റി - റൂറൽ പൊലീസ് ജില്ലകളിലെ വിവിധ പൊലീസ് സബ് ഡിവിഷൻ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചും നർകോട്ടിക് വിഭാഗവും ചേർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിലാണു പരിശോധന തുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ 32 ലഹരി മരുന്നു കേസുകൾ റജിസ്‌റ്റർ ചെയ്തു‌. റൂറൽ ജില്ലയിൽ 9 കേസുകളെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ പരിധിയിൽ ടൗൺ സബ് ഡിവിഷനിൽ 8 കേസുകളും മെഡിക്കൽ കോളേജ് സബ് ഡിവിഷനിൽ 10 കേസുകളും ഫറോക്ക് സബ് ഡിവിഷനിൽ 5 കേസുകളും എടുത്തു. ലോക്കൽ പൊലീസ് സ്‌റ്റേഷനിലെ 2 പൊലീസുകാർക്ക് തൂഫാൻ പ്രവർത്തനത്തിൻ്റെ ചുമതല നൽകി.


കൂടാതെ സബ് ഡിവിഷൻ ഡിവൈഎസ്‌പിമാരുടെയും അസിസ്‌റ്റൻ്റ് കമ്മിഷണർമാരുടെയും നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും നർകോട്ടിക് വിഭാഗവും ഡൻസാഫും കമ്മിഷണർ സ്ക്വാഡും പരിശോധനയിലുണ്ട്. ഇന്നു വിവിധയിടങ്ങളിൽ പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. വിദ്യാലയ പരിധിയിലെ 500 മീറ്റർ ചുറ്റളവിൽ പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്.

Post a Comment

Thanks

أحدث أقدم