മലപ്പുറം: സംസ്ഥാനത്ത് വൻ വികസന പദ്ധതികളുമായി ഹൈലൈറ്റ് ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാളുകൾ, ഐടി പാർക്കുകൾ, പാർപ്പിട പദ്ധതികൾ എന്നിവ ഉൾപ്പെടെ 25,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
മലപ്പുറം ചെമ്മാടിൽ മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച ഹൈലൈറ്റ് മാൾ ഇന്ന് (ജൂൺ 19) ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടെ ഹൈലൈറ്റ് സിറ്റിയുടെ മാതൃകയിൽ 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ മലപ്പുറത്ത് 'ഹൈലൈറ്റ് സിറ്റി' സ്ഥാപിക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് അറിയിച്ചു.
ഇതിന് പുറമെ കുന്നംകുളം, മണ്ണാർക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ ഹൈലൈറ്റ് സെന്ററുകളും താമരശ്ശേരിയിൽ ഹൈലൈറ്റ് കൺട്രിസൈഡ് പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ ടെക്നോപാർക്ക് ഫേസ്-3ൽ 'യു ഹബ് ട്രിവാൻഡ്രം' എന്ന പേരിൽ ഐടി പാർക്കും കൊച്ചി വില്ലിങ്ഡൻ ദ്വീപിൽ കേരളത്തിലെ ആദ്യ വാട്ടർഫ്രണ്ട് ഷോപ്പിങ്-വിനോദ കേന്ദ്രമായ 'ഹൈലൈറ്റ് ബോളിവാഡ്' പദ്ധതിയും നിർമ്മാണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു.
إرسال تعليق
Thanks