കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ചു; രണ്ടു മരണം; 15 പേര്‍ക്ക് പരിക്കേറ്റു

 


  മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്.


അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്


ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ

മുൻവശം പൂർണമായും തകർന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Thanks

Previous Post Next Post